Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Residential Area

പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​രി​മ്പു​ലി​യി​റ​ങ്ങി; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​രി​മ്പു​ലി​യി​റ​ങ്ങി. ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ​പ്പെ​ട്ട എ​ലി​ക്കോ​ട് ഇ​രു​ക്കു​ഴി ഭാ​ഗ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്താ​ണ് ക​രി​മ്പു​ലി​യെ ക​ണ്ട​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി​ട്ടാ​ണ് നാ​ട്ടു​കാ​ർ ക​രി​മ്പു​ലി​യെ ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ട​ത്. രാ​വി​ലെ റ​ബ്ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ക​രി​മ്പു​ലി​യെ കാ​ണു​ന്ന​ത്. പി​ന്നീ​ട് വൈ​കീ​ട്ട് അ​ഞ്ചോ​ടെ
പ്ര​ദേ​ശ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​രും ഈ ​പ്ര​ദേ​ശ​ത്ത് ക​രി​മ്പു​ലി​യെ ക​ണ്ടു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഒ​മ്പ​താം വാ​ർ​ഡ് മെ​മ്പ​ർ പ്ര​സ​ന്ന​കു​മാ​രി വി​വ​രം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക്യാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​ൻ ശ്ര​മം തു​ട​രു​ന്നു

വ​യ​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ചീ​ക്ക​ല്ലൂ​ർ വ​യ​ലി​ലെ തു​രു​ത്തി​ലാ​ണ് ക​ടു​വ​യു​ള്ള​ത്. അ​ഞ്ച് വ​യ​സു​ള്ള ആ​ൺ ക​ടു​വ​യാ​ണി​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ട​ക്കം പൊ​ട്ടി​ച്ച് ക​ടു​വ​യെ ഓ​ടി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​ത്. ക​ടു​വ​യെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് കൂ​ടു​വ​യ്ക്കാ​നും ന​ട​പ​ടി ആ​രം​ഭി​ച്ചു.

കൈ​ത​ക്കാ​ടി​ൽ പു​റ​ത്തി​റ​ങ്ങി​യ ക​ടു​വ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കാ​ണ് ഓ​ടി ക​യ​റി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളോ​ട് വീ​ടി​ന​ക​ത്ത് ത​ന്നെ തു​ട​രാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

കു​തി​രാ​നി​ൽ ഇ​റ​ങ്ങി​യ ഒ​റ്റ​യാ​നെ തു​ര​ത്താ​ൻ വി​ക്ര​മും ഭ​ര​തും എ​ത്തി

തൃ​ശൂ​ർ: കു​തി​രാ​നി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​നു​ള്ള ദൗ​ത്യ​വു​മാ​യി വ​നം വ​കു​പ്പ്. വ​യ​നാ​ട്ടി​ൽ നി​ന്ന് കു​ങ്കി ആ​ന​ക​ളെ എ​ത്തി​ച്ചു.

വി​ക്രം, ഭ​ര​ത് എ​ന്നീ ആ​ന​ക​ളെ​യാ​ണ് വ​നം വ​കു​പ്പ് കു​തി​രാ​നി​ൽ എ​ത്തി​ച്ച​ത്. വ​യ​നാ​ട്ടി​ൽ നി​ന്ന് എ​ത്തി​ച്ച വി​ക്ര​മി​നെ​യും ഭ​ര​തി​നെ​യും അ​ൽ​പം മു​മ്പാ​ണ് കു​തി​രാ​നി​ൽ എ​ത്തി​ച്ച​ത്. ര​ണ്ട് കു​ങ്കി​യാ​ന​ക​ളെ​യും വെ​ള്ളാ​നി സ​ബ്ഡി​വി​ഷ​ൻ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള വെ​ള്ളാ​നി സെ​ക്ഷ​ൻ ഓ​ഫീ​സി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സെ​ക്ഷ​ൻ ഓ​ഫീ​സ് ഇ​പ്പോ​ൾ കു​ങ്കി​ത്താ​വ​ളം ആ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഈ ​താ​വ​ള​ത്തോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ​യും ഈ ​കൊ​മ്പ​ൻ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ൽ ആ​ന​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​ണ്.

അ​പ​ക​ട​കാ​രി​യാ​യ ഒ​റ്റ​യാ​നെ കാ​ടു​യ​റ്റി സോ​ളാ​ർ സോ​ളാ​ർ വേ​ലി സാ​ധി​ക്കാ​നാ​ണ് ശ്ര​മം. ആ​ന​യെ കാ​ടു​ക​യ​റ്റാ​ൻ ആ​യി​ല്ലെ​ങ്കി​ൽ മ​യ​ക്കു​വെ​ടി വെ​യ്ക്കു​ന്ന​തും വ​നം​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

തു​ട​ർ​ച്ച​യാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന അ​ക്ര​മ​കാ​രി​യാ​യി മാ​റു​ന്നു​വെ​ന്ന​തും ആ​ശ​ങ്ക​യു​ണ്ടാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രു വാ​ച്ച​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ​ട്രോ​ളി​ങ്ങി​ന് എ​ത്തി​യ വ​നം വ​കു​പ്പി​ന്‍റെ ഒ​രു ജീ​പ്പും ആ​ന ത​ക​ർ​ത്തി​രു​ന്നു. പു​തി​യ കു​തി​രാ​ൻ തു​ര​ങ്കം വ​ന്ന​തി​ന് ശേ​ഷ​മാ​ണ് ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ എ​ത്തി​തു​ട​ങ്ങി​യ​ത്.

Latest News

Corehub Up